ബാഹ്യയിടപെടൽ സംശയിക്കുന്നവരെ തെറ്റുപറയാനാവില്ല

കൊച്ചി:ഹൈക്കോടതി നടപടിക്രമങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് കെമാൽ പാഷ. അവധിക്കാലത്തിന്‌ മുമ്പ് പരിഗണനാ വിഷയം മാറ്റിയത് അനുചിതമെന്ന് കെമാൽ പാഷ വിലയിരുത്തി. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദിയെന്ന് അദ്ദേഹം പറഞ്ഞു. ബാഹ്യയിടപെടൽ സംശയിക്കുന്നവരെ തെറ്റുപറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെമാൽ പാഷയുടെ പരിഗണനാ വിഷയങ്ങൾ മാറ്റിയത് വിവാദമായിരുന്നു. ലാവലിൻകേസ് തന്റെ ബെഞ്ചിൽനിന്ന് മാറ്റിയതിൽ അസ്വാഭാവികത തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.