ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെങ്കിൽ തന്ത്രിയുടെ അടുത്തേക്ക് പോകേണ്ട അവസ്ഥയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ.

കൊച്ചി: ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെങ്കിൽ തന്ത്രിയുടെ അടുത്തേക്ക് പോകേണ്ട അവസ്ഥയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. മതങ്ങളെ കുറിച്ച് പറയാൻ സുപ്രീം കോടതിക്ക് എന്ത് അധികാരം എന്നാണ് ചിലര്‍ ചോദിക്കുന്നത്. കോടതിയെ വികലമായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്നും ഇതിലൂടെ മത ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും കെമാൽ പാഷ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭരണഘടനയനുസരിച്ച് തീരുമാനങ്ങൾ എടുക്കാനുള്ള ഉത്തരവാദിത്തവും ഇടപെടാനുള്ള അവകാശവും കോടതികൾക്ക് മാത്രമാണ്. തന്ത്രിയോ മന്ത്രിയോ മുക്രിയോ അല്ല ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതെന്നും കെമാൽ പാഷ പറഞ്ഞു