മുപ്പത് വയസുള്ള കെനിയൻ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തതായി പരാതി

ദില്ലി: മുപ്പത് വയസുള്ള കെനിയൻ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തതായി പരാതി. ഗുരുഗ്രാം ബ്രിസ്റ്റോൾ ചൗക്കിലെ എം.ജി റോഡിൽ വച്ചാണ് സംഭവം. പാർട്ടി കഴിഞ്ഞ് വാഹനം കാത്ത് നിൽക്കുന്നതിനിടെ യുവതിയെ സ്കോർപ്പിയോയിലെത്തിയ സംഘം ബലാത്സം​ഗം ചെയ്യുകയായിരുന്നു. ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് യുവതിയെ വാഹനത്തിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. 

വാഹനത്തിൽ കയറിയ ശേഷം ആദ്യം അവർ ക്രൂരമായി ഉപദ്രവിച്ചു. പിന്നീട് വസ്ത്രങ്ങളെല്ലാം വലിച്ച് കീറുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തെ തുടർന്ന് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. പീഡിപ്പിച്ച ശേഷം യുവതിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചെറിയുകയായിരുന്നു. രണ്ട് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയതായി പൊലീസ് പറഞ്ഞു.