Asianet News MalayalamAsianet News Malayalam

പ്രളയ ബാധിതർക്കായി സഹകരണ മേഖല 2000 വീടുകൾ നിർമ്മിക്കും, കേരള ബാങ്ക് യാഥാർത്ഥ്യമാകും: മുഖ്യമന്ത്രി

പ്രളയത്തിൽ വീട് നഷ്ടമായവർക്ക് സഹകരണ മേഖല 2000 വീടുകൾ നിർമ്മിച്ചു നൽകും.

keral bank will be established soon; says CM pinarayi vijayan
Author
Thiruvananthapuram, First Published Jan 24, 2019, 6:17 PM IST

തിരുവനന്തപുരം: കേരള ബാങ്ക് ഉടൻ യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്ക് വലിയ സാമൂഹ്യ മുന്നേറ്റത്തിന് വഴിവെക്കും. പ്രളയത്തിൽ വീട് നഷ്ടമായവർക്ക് സഹകരണ മേഖല 2000 വീടുകൾ നിർമ്മിച്ചു നൽകുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സഹകരണ മേഖലക്ക് നേരെ വലിയ ഭീഷണിയാണ് ഉയരുന്നത്. നോട്ടു നിരോധനമുൾപ്പെടെയുള്ള നീക്കങ്ങളിലൂടെ സഹകരണ മേഖലയെക്കൂടി തകർക്കുകയായിരുന്നു ചിലരുടെ ലക്ഷ്യം. സഹകരണ ബാങ്കുകളിൽ കള്ളപ്പണമാണെന്ന് ഇത്തരക്കാർ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ജനങ്ങൾ സഹകരണ മേഖലയ്ക്കൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
 

Follow Us:
Download App:
  • android
  • ios