തൃക്കരിപ്പൂരിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് സന്ദീപ് വാര്യർ. തന്നെക്കാണാൻ വോട്ടർമാർക്ക് ശുപാർശ കത്തിന്റെ ആവശ്യമുണ്ടാവില്ലെന്ന് സന്ദീപ് വാര്യർ.
കാസർകോഡ്: തൃക്കരിപ്പൂരിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് സന്ദീപ് വാര്യർ. തന്നെക്കാണാൻ വോട്ടർമാർക്ക് ശുപാർശ കത്തിന്റെ ആവശ്യമുണ്ടാവില്ലെന്ന് സന്ദീപ് വാര്യർ. മണ്ഡലത്തിന്റെ വികസന മുരടിപ്പിനെതിരെയാണ് ജനങ്ങൾ വിധിയെഴുതിയത്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ഒന്നിച്ചു ചേർത്തുള്ള പ്രവർത്തനം ആയിരിക്കും തന്റേതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. കാസർകോട് യുഡിഎഫിന്റെ ഭാഗമായി തനിക്കൊരു തനിക്കൊരു ഇരിപ്പിടം നൽകിയതിൽ യുഡിഎഫിനോടും തൃക്കരിപ്പൂരിലെ ജനങ്ങളോടും നന്ദിയുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു. തൃക്കരിപ്പൂരിൽ 83109 വോട്ട് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ വിജയിച്ചത്.




