പാലക്കാട്: സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. പാലക്കാട് ചിലയിടങ്ങളിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നു. അന്തരീക്ഷത്തിലെ ആർദ്രത അഥവാ ഹ്യുമിഡിറ്റി മുൻവർഷങ്ങളേക്കാൾ കുറയുന്നതിനാൽ ചൂടും അതിന്‍റെ പ്രത്യാഘാതങ്ങളും ഇക്കുറി വളരെക്കൂടുതലാണ്
മൂന്ന് ദിവസം കൊണ്ടാണ് മുണ്ടൂർ ഐആർടിസിയിലെ താപമാപിനിയിൽ ഉയർന്ന താപനില മുപ്പത്തിയേഴും മുപ്പത്തെട്ടും കടന്ന് 39 ഡിഗ്രി സെൽഷ്യസിലെത്തിയത്. രാത്രിയിൽ ചൂടു കുറവാണെങഅകിലും പകൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്.
മുൻവർഷങ്ങളിലും, ഫെബ്രുവരിയിൽ ഈ ചൂട് രേഖപ്പെടുത്തിയിരുന്നെങഅകിലും, അന്തരീക്ഷത്തിലെ ആർദ്രത അഥവാ ഈർപ്പം വലിയ രീതിയിൽ കുറഞ്ഞതാണ് ഇക്കുറി കാര്യങ്ങൾ ഏറെ ഗുരുതരമാക്കുന്നത്. മുൻ ജില്ലയിൽ ചിലയിടങ്ങളിൽ ചൂട് 40 ഡിഗ്രിയും കടന്നതായും വിദഗ്ദർ പറയുന്നു.
അന്തരീക്ഷത്തിലും മണ്ണിലും ഈർപ്പം കുറഞ്ഞ നിലയിൽ തുടർന്നാൽ ഭൂമിക്കടിയിലെയും ജല സംഭരണികളിലെയും അവശേഷിച്ച വെള്ളവും ഏതാനും ദിവസം കൊണ്ട് വറ്റും. ശുദ്ധജലമില്ലായമയും, കഠിനമായ ചൂടും ഗുരുതര പ്രതിസന്ധികളുണ്ടാക്കുമന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്.
സൂര്യാഘാതമേൽക്കാനുള്ള സാധ്യതകൾ കണക്കിലെടുത്ത് തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്നവരുടെ തൊഴിൽ സമയം പുനക്രമീകരിക്കാൻ നിർദ്ദേശം നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
