തി​രു​വ​ന​ന്ത​പു​രം: കാത്തിരിപ്പിനൊടുവില്‍ ഇടതുസര്‍ക്കാരിന്‍റെ സ്വപ്നപദ്ധതിയായ കേ​ര​ള ബാ​ങ്ക് അ​ടു​ത്ത​വ​ർ​ഷം ചി​ങ്ങം ഒ​ന്നി​ന് നി​ല​വി​ൽ വ​രും. മു​ഖ്യ​മ​ന്ത്രി​യു​ടെ ഭ​ര​ണ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് 2018 ഓഗസ്റ്റ് 16ന് കേരളാ സഹകരണ ബാങ്ക് നിലവില്‍ വരുമെന്ന സുപ്രധാന തീ​രു​മാ​നം അറിയിച്ചത്.

ബാ​ങ്ക് തു​ട​ങ്ങു​ന്ന​തി​ന് ആ​ര്‍​ബി​ഐ​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ പു​ന​ര്‍​വി​ന്യാ​സം, നി​ക്ഷേ​പ-​വാ​യ്പാ പ​ദ്ധ​തി​ക​ളു​ടെ ഏ​കോ​പ​നം തു​ട​ങ്ങി ബാ​ങ്കി​ന്‍റെ അ​ടു​ത്ത അ​ഞ്ചു​വ​ര്‍​ഷ​ത്തെ ബി​സി​ന​സ് പോ​ളി​സി ആ​ര്‍​ബി​ഐ​ക്ക് സ​മ​ര്‍​പ്പി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ശ​ദീ​ക​രി​ച്ചു.

ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ചേര്‍ത്താണ് കേരളാ ബാങ്ക് രൂപവത്കരിക്കുക. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാനനിര്‍ദേശങ്ങളിലൊന്നായിരുന്നു കേരളാബാങ്ക്.