ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക ആയി. നിലവിലെ ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാറ്റമില്ല. കെ.സുരേന്ദ്രനും എ.എന്‍ രാധാകൃഷ്ണനും എം.ടി രമേശും ശോഭ സുരേന്ദ്രനും ജനറല്‍ സെക്രട്ടറിമാരായി തുടരും. എം.സ് കുമാറും ബി.ഗോപാലകൃഷ്ണനെയും മുഖ്യ വക്താക്കളായി നിയോഗിച്ചു.
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക ആയി. നിലവിലെ ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാറ്റമില്ല. കെ.സുരേന്ദ്രനും എ.എന്‍ രാധാകൃഷ്ണനും എം.ടി രമേശും ശോഭ സുരേന്ദ്രനും ജനറല്‍ സെക്രട്ടറിമാരായി തുടരും. എം.സ് കുമാറും ബി.ഗോപാലകൃഷ്ണനെയും മുഖ്യ വക്താക്കളായി നിയോഗിച്ചു.
വക്താവ് സ്ഥാനത്ത് നിന്നും മാറ്റിയ ജെ.ആര്‍ പദ്മകുമാര്‍ സംസ്ഥാന സെക്രട്ടറിയാവും. ലീലാവതി പുതിയ സെക്രട്ടറിയാകും. ഒഴിച്ചിട്ട വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചേറ്റൂര്‍ ബാലകൃഷ്ണനെ നിയമിക്കാനും തീരുമാനമായി. രണ്ട് തവണ കോഴിക്കോട് ജില്ലയുടെ പ്രസിഡന്റായിരുന്ന ബാലകൃഷ്ണന്‍ നിലവില്‍ ദേശീയ സമിതി അംഗമാണ്. പാര്‍ട്ടി വക്താക്കളായ ജെആര്‍ പത്മകുമാറിനെയും പി രഘുനാഥിനെയും മാറ്റും. ബി ഗോപാലകൃഷ്ണന്‍ പുതിയ വക്താവാകും.
