തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ അല്‍ഫോസ് കണ്ണന്താനത്തിന് ഒടുവില്‍ സംസ്ഥാന ബിജെപി സ്വീകരണം നല്‍കുന്നു. ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കണ്ണന്താനത്തിന് സംസ്ഥാന നേതാക്കള്‍ സ്വീകരണം നല്‍കും.
വിമാനത്താവളത്തിലെ സ്വീകരണത്തിന് പുറമെ കാഞ്ഞിരപ്പള്ളിയില്‍ റോഡ് ഷോയും നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടികള്‍ നടത്തുന്നത്. കുമ്മനത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കണ്ണൂരിലും, 16ന് തിരുവനന്തപുരത്തും സ്വീകരണം നല്‍കും. കണ്ണന്താനത്തിന്റെ സത്യപ്രതിജ്ഞ നടന്ന ദിവസം സംസ്ഥാനത്ത് ആഘോഷങ്ങില്ലായിരുന്നു.
