തിരുവനന്തപുരം: കശാപ്പ് നിയന്ത്രണത്തില്‍ കേന്ദ്ര വിജ്ഞാപനത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ നടപടി ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. വിജ്ഞാപനം മറികടക്കാന്‍ നിയമനിര്‍മ്മാണമടക്കം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അതിന് മുന്നോടിയായി സര്‍വ്വകക്ഷിയോഗം വിളിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. നിയന്ത്രണത്തിനെതിരായ ഹൈക്കോടതിയിലുള്ള കേസിലും സര്‍ക്കാരിന് പ്രതീക്ഷയുണ്ട്.