തിരുവനന്തപുരം: രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തും ക്രമീകരണങ്ങള്‍ വരുത്തി. സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ മുതല്‍ താല്‍ക്കാലികമായി ഉണ്ടാകില്ല. കെ എസ് എഫ് ഇ ചിട്ടി ലേല നടപടികളും നിര്‍ത്തിവെച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കി. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട തോമസ് ഐസക് സ്ഥിതിഗതികള്‍ വിലയിരുത്തി.