കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു

First Published 27, Mar 2018, 5:39 PM IST
kerala central university strike ends
Highlights
  • കേന്ദ്ര സര്‍വകലാശാലയിലെ സമരം
  • വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചു

കാസര്‍ഗോഡ്:കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥി സമരം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

ഹോസ്റ്റലിൽ മൂന്ന് സ്ഥിരം പാചക തൊഴിലാളികളെ നിയമിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പാചക തൊഴിലാളികളെ പിരിച്ച് വിടാനുള്ള കേന്ദ്ര സർവകലാശാലയുടെ നീക്കത്തിനെതിരെയായിരുന്നു നിരാഹാര സമരം. ഗവേഷക വിദ്യാർത്ഥികൾക്ക് നാലുവർഷത്തിന് ശേഷം ഹോസ്റ്റല്‍ സൗകര്യം ലഭിക്കില്ലെന്നായിരുന്നു സര്‍വകലാശാലയുടെ നിലപാട്. എന്നാല്‍ ഇത് പിന്‍വലിച്ചു. 

loader