തിരുവനന്തപുരം: സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ഇത്തവണയും മികച്ച റാങ്കുകള്‍ നേടിയതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരത്തെ സിവില്‍ സര്‍വ്വീസ് അക്കാഡമി. മുപ്പത്തിമൂന്നാംറാങ്ക് അടക്കം ആകെ 24 റാങ്കുകളാണ് തലസ്ഥാനത്ത് പഠിച്ച മിടുക്കര്‍ക്ക് കിട്ടിയത്.
ഫലം വന്നപ്പോള്‍ മുതല്‍ ചാരാച്ചറിയിലെ അക്കാഡമിയില്‍ ആഘോഷം തുടങ്ങി. 33 ആം റാങ്ക് നേടിയ ആനന്ദ് മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്. ബിസിനസ്സുകാരാനായ ജയറാം ഉണ്ണിയുടേയും അധ്യാപിക മിനിയുടേയും ഏകമകനാണ് ആനന്ദ്
ആനന്ദിന്‍റെതടക്കം ആകെ 24 റാങ്കുകള്‍ അക്കാദമിക്ക് സ്വന്തം. മുമ്പ് അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ നേടിയ അക്കാഡമി മികച്ച വിജയം ആവര്‍ത്തിക്കുന്നു. 2005 ലാണ് കേരള സര്‍ക്കാറിന്‍റെ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴില്‍ സിവില്‍ സര്‍വ്വീസ് അക്കാഡമി തുടങ്ങിയത്.
