സ്വാശ്രയ പ്രശ്നം രണ്ടാം ദിവസവും സഭയിൽ വൻ ബഹളമായി. ഒപ്പിട്ട കരാറിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി . കരാര്‍ വ്യവസ്ഥ പരിയാരത്തിനും ബാധകമാണ്. കരങ്കൊടി സമരക്കാർ മാധ്യമങ്ങൾക്ക് വേണ്ടി വാടകക്കെടുത്തവരെന്നും മുഖ്യമന്ത്രിയുടെ ആക്ഷേപം. സഭാതലത്തിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ സാമാജികരെ പിണറായി നേരിട്ടത് കടുത്ത വാക്കുകള്‍ ഉപയോഗിച്ചായിരുന്നു.

ഏകാധിപത്യ പ്രവണത അംഗീകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് മഹാൻമാര്‍ ഇരുന്ന കസേരയാണെന്ന് മുഖ്യമന്ത്രി മറക്കരുതെന്നും തിരിച്ചടിച്ചു. പ്രശ്നം വരും ദിവസങ്ങളിലും സഭയിൽ നിന്ന് ഒഴിയില്ലെന്ന് ഉറപ്പാക്കിയായിരുന്നു പ്രതിപക്ഷ ബഹളം. എന്നാല്‍ സഭയ്ക്ക് പുറത്തും കരങ്കൊടി സമരക്കാർ മാധ്യമങ്ങൾക്ക് വേണ്ടി വാടകക്കെടുത്തവരാണെന്ന അധിക്ഷേപം മുഖ്യമന്ത്രി തുടര്‍ന്ന്.