പ്രളയത്തില്‍ പെട്ട് കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രളയത്തിനിടെ അനാശാസ്യ പ്രവണതകള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്
തിരുവനന്തപുരം: ദുരന്തത്തിനിടെ ചില അനാശാസ്യപ്രവണതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം നടപടികളെ ശക്തമായി നേരിടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഭക്ഷണസാധനങ്ങളോ മറ്റ് അവശ്യവസ്തുക്കളോ വില കയറ്റി വില്‍ക്കാനുള്ള ശ്രമങ്ങളുള്‍പ്പെടെ അവസാനിപ്പിക്കാനും സര്‍ക്കാര്‍ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തേ അവശ്യവസ്തുക്കള്‍ പൂഴ്ത്തിവയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ പലയിടങ്ങളിലും ഇത്തരം പരാതികള്‍ വീണ്ടുമുയര്‍ന്നിരുന്നു.
പ്രളയത്തില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ആക്രമണമുണ്ടായ സംഭവവും ഏറെ വിവാദമായിരുന്നു. എരമില്ലക്കര ശ്രീ അയ്യപ്പ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഹെലികോപറ്റര്‍ വഴി വിദ്യാര്‍ത്ഥികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനിടെ പ്രദേശവാസികളായ നാല് സ്ത്രീകള്‍ ആക്രമിച്ചെന്നായിരുന്നു വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നത്
