ചെങ്ങന്നൂര്‍:കോൺഗ്രസിനെ വെല്ലുവിളിച്ച് കേരളാ കോൺഗ്രസ്(എം). ചെങ്ങന്നൂരിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസിന് ധൈര്യമുണ്ടോയെന്ന് കേരളാ കോൺഗ്രസ്(എം). ചെങ്ങന്നൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജീവനും കൊണ്ടോടിയെന്ന് കോട്ടയം ജില്ലാ കമ്മിറ്റി പരിഹസിക്കുകയും ചെയ്തു. കെ.എം മാണിക്കെതിരെ കോട്ടയം ഡിസിസി പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് കേരള കോൺഗ്രസിന്‍റെ മറുപടി.