രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനം

കോട്ടയം:രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനം. കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നിലപാടില്‍ തീരുമാനം പിന്നീടെന്നും കെ.എം.മാണി പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം വേണമെന്ന് കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.