
കോട്ടയം: രമേശ് ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കും എതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസ് മുഖമാസികയായ 'പ്രതിച്ഛായ'. കപടസൗഹാർദ്ദം കാട്ടി ബാർകോഴ നാടകത്തിൽ വേഷമിട്ടവർക്ക് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമാണെന്നും ബാബു തോറ്റതും മാണി ജയിച്ചതും ഒറ്റുകാരുടെ മുഖത്ത് മുഷ്ടി ചുരുട്ടിക്കിട്ടിയ അടിയാണെന്നും പ്രതിച്ഛായ മുഖപ്രസംഗം.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ മറിച്ചിടാന്‍ ബാര്‍കോഴ ആരോപണവുമായി രംഗത്തെത്തിയ മദ്യ വ്യവസായി ബിജു രമേശിന്‍റെ മകളുടെ വിവാഹത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് രാഷ്ട്രീയ മാന്യതക്കും രാഷ്ട്രീയ ധാര്‍മികതക്കും വില കല്‍പിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ്. ബിജുരമേശിന്‍റെ അന്നത്തെ നീക്കത്തിനുപിന്നില്‍ ശക്തി പകര്‍ന്ന് ഒരു ഉപജാപക സംഘം ഉണ്ടായിരുന്നു . അവരുടെ ലക്ഷ്യം കെ എം മാണിയായിരുന്നു . കെഎം മാണിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതും ഇതിനുവേണ്ടിയായിരുന്നു . വിവാഹവേദിയില്‍ ഒത്തുകൂടിയവരെ കാണുന്പോള്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്ന് ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല . മുഖ്യന്ത്രിയായിരുന്ന ആള്‍ക്ക് പ്രതിപക്ഷ നേതാവുപോലുമാകാനാകാത്ത അവസ്ഥയുണ്ടാക്കിയ ബിജുരമേശിനോട് കാട്ടുന്ന സ്നേഹം വിനാശകാലേ വിപരീത ബുദ്ധിയാണെന്നും മുഖപ്രസംഗത്തിലുണ്ട്.
