കോട്ടയം: കേരള കോണ്‍ഗ്രസ് പിളര്‍പ്പിന് ആക്കം കൂട്ടാനുള്ള തന്ത്രം മെനയാൻ ഉമ്മന്‍ ചാണ്ടിയുടെ സാനിദ്ധ്യത്തിൽ കോട്ടയം ഡി.സി.സിയുടെ നേതൃയോഗം ഇന്ന് ചേരും .കേരള കോണ്‍ഗ്രസിലെ മാണി വിരുദ്ധരെ യു.ഡി.എഫ് ചേരിയിൽ ഉറപ്പിച്ച് നിര്‍ത്താനുള്ള നിലപാട് മാത്രമേ എടുക്കാവൂയെന്ന് താഴെ തട്ട് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കും. മാണി വിരുദ്ധരെ പ്രോൽസാഹിപ്പിക്കണമെന്നതാണ് കോണ്‍ഗ്രസിലെ ധാരണ.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന യോഗമാണ് ചേരുന്നത്. വൈകീട്ട് മൂന്നു മണിക്കാണ് നേതൃയോഗം . പുതിയ സാഹചര്യം നേരിടാൻ മൂന്നു മാസത്തെ പ്രവര്‍ത്തന പരിപാടികളും ഡി.സി.സി നേതൃയോഗം തീരുമാനിക്കും
