രാജ്യസഭാ തെരഞ്ഞെടുപ്പ്; കേരളാ കോണ്‍ഗ്രസ് വിട്ടുനില്‍ക്കും

First Published 18, Mar 2018, 10:49 AM IST
kerala congress not to vote in rajyasabha election
Highlights

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ നിലപാട് ഇന്ന് തീരുമാനിക്കില്ല. 

കോട്ടയം: സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പിൽ നിന്ന് കേരള കോൺഗ്രസ് (എം) വിട്ടുനിന്നേക്കും. എല്‍.ഡി.എഫിനോ യു.ഡി.എഫിനോ പിന്തുണ നല്‍കേണ്ടെന്ന തീരുമാനമാണ് പാര്‍ട്ടിയ്ക്കുള്ളത്.  ഇന്ന് കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.  അതേസമയം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ നിലപാട് ഇന്ന് തീരുമാനിക്കില്ല. 
 

loader