കോട്ടയം: യുഡിഎഫ് വിടണമെന്നു കേരള കോണ്‍ഗ്രസ് സ്റ്റീറിങ് കമ്മിറ്റിയില്‍ ആവശ്യം. മുന്നണി വിടുന്ന കാര്യത്തില്‍ നേതാക്കള്‍ നിലപാടെടുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് കൂടെനിന്നു ചതിച്ചെന്നും, വഞ്ചകരുടെ കൂടെ തുടരേണ്ടെന്നും യോഗത്തില്‍ അംഗങ്ങള്‍ പറഞ്ഞു. സ്റ്റീറിങ് കമ്മിറ്റിയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേര്‍ക്കും ഇതേ അഭിപ്രായമായിരുന്നു. ബജറ്റ് വിഷയത്തില്‍ കെ.എം. മാണിയെ യുഡിഎഫ് ഒറ്റപ്പെടുത്തി. എല്‍ഡിഎഫിന്റെ ബജറ്റിനെക്കുറിച്ച് പ്രതിപക്ഷം ഒരു വിമര്‍ശനവും ഉന്നയിച്ചില്ല. ഇക്കാര്യങ്ങളെല്ലാം വഞ്ചനയുടേയും അവഗണനയുടേയും ഭാഗമാണ്. പ്രതികരിക്കാന്‍ നേതൃത്വം ധൈര്യം കാണിക്കണം. കേരള കോണ്‍ഗ്രസ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

സ്റ്റീറിങ് കമ്മിറ്റി യോഗം കോട്ടയത്തു തുടരുകയാണ്.