പാലക്കാട്: കൊടുംചൂട് പാലക്കാട്ടെ കള്ള് ചെത്ത് വ്യവസായത്തേയും തളര്‍ത്തുന്നു. ലഭ്യത കുറഞ്ഞതിനാല്‍ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ളില്‍ മായം കലരാനും സാധ്യതയുണ്ടെന്നാണ് ആശങ്ക.

പാലക്കാടിന്‍റെ ചിറ്റൂര്‍ മേഖലയിലെ വിവിധ തെങ്ങിന്‍തോപ്പുകളിലാണ് ചെത്തുന്നതെങ്കിലും ഇവര്‍ക്കെല്ലാം പറയാനുള്ളത് ഒരുകാര്യം തന്നെ കള്ളിന്‍റെ ലഭ്യത വളരെ കുറഞ്ഞിരിക്കുന്നു. വെള്ളത്തിന്‍റെ കുറവ് കാരണം തെങ്ങിന്‍തോപ്പുകളിലൊന്നും നനയ്ക്കാനാകുന്നില്ല.

എന്നാല്‍ കള്ളിന്‍റെ അളവ് കുറയുന്നത് പാലക്കാടിനെ മാത്രമല്ല ബാധിക്കുക. മറ്റൊരു ദൂരവ്യാപകഫലം കൂടിയുണ്ട്. പാലക്കാട്ടുനിന്നാണ് കേരളത്തിലെ തെക്കന്‍ജില്ലകളിലേക്ക് വരെ കള്ള് കൊണ്ടുപോകുന്നത്. അത് നിലയ്ക്കും. കള്ള് ചെത്ത് മേഖലയിലുളളവര്‍ തന്നെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് എന്നതുകൊണ്ട് തന്നെ ഇതിന് ഗൗരവമേറെയുണ്ട്.