സമ്പൂര്‍ണ്ണ തോല്‍വിക്ക് ശേഷമാണ് ആര്‍എസ്പി സെക്രട്ടറി വീണ്ടു വിചാരത്തിന്‍റെ സൂചന നല്‍കുന്നത്. രാഷ്ട്രീയമാന്യത കൊണ്ട് യുഡിഎഫില്‍ തല്‍ക്കാലം തുടരുമെങ്കിലും അത് അധികകാലമുണ്ടാകില്ലെന്ന് തന്നെയാണ് അസീസ് വ്യക്തമാക്കുന്നത്.

അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാനായില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പൊതുവിലയിരുത്തല്‍. ഇടതുമുന്നണിയിലേക്ക് മടങ്ങേതായിരുന്നുവെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അടുത്തമാസം ഒന്നിനും രണ്ടിനും തെരഞ്ഞെടുപ്പ് ഫലവും ഭാവി നടപടികളും പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യും.