വൈദ്യുതി വകുപ്പിന്‍റെ കണക്കുപ്രകാരം സംസ്ഥാനചരിത്രത്തില്‍ എറ്റവുമധികം വൈദ്യുതി ഉപയോഗം നടന്നത് ഇന്നലെയാണെന്നാണ് 78.51 ദശലക്ഷം യൂണിറ്റ്. ഉപയോഗം ഇനിയും വര്ദ്ധിക്കുകയാണെങ്കില്‍ നേരിയ തോതിലെങ്കിലും വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് കെഎസ്ഇബിയുടെ നിഗമനം. ഇപ്പോള്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 19 ശതമാനം മാത്രമെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുള്ളു.
വരള്‍ച്ച കൂടുതല്‍ കടുക്കുമെന്ന സൂചനയുള്ളതുകൊണ്ട് കേരളത്തിലെ ജലവൈദ്യുതോല്‍പാതനം കുറച്ച് പരമാവധി ജലം സംഭരിച്ചുവെക്കനാണ് കേരളം പദ്ധതിയുന്നത്. ഈ കാലയളവില്‍ അന്യസംസ്ഥാനത്തുനിന്നെത്തുന്ന വൈദ്യുതിയെ കൂടുതല്‍ ആശ്രയിക്കും. ഇതിനു മുന്നോടിയായി മുലമറ്റം പവര്‍ ഹൗസിലെ ഉദ്പാദനം കുറച്ചു.
ഇപ്പോള്‍ പ്രതിദിനം 8. ദശശക്ഷം യുണിറ്റ് വൈദ്യുതിയാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. രണ്ടാഴ്ച്ചമുമ്പ് 8.9 ദശലക്ഷമായിരുന്നിടത്താണിത്. ഇടുക്കി ഡാമില്‍ സംഭരണശേഷിയുടെ 28 ശതമാനം മാത്രമാണ് ജലമുള്ളത് അതായത് 604 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുണ്ടാക്കാനുള്ള ജലം മാത്രം. പ്രതിദിനം വൈദ്യുതുവകുപ്പുദ്യോഗസ്ഥര്‍ ജലത്തിന്‍റെ അളവ് നോക്കിയിനുശേഷം മാത്രമാണ് മൂലമറ്റത്ത് എത്ര ദശലക്ഷം യുണിറ്റ് വൈദ്യുതി ഉദ്പാതിപ്പിക്കണമെന്ന് തീരുമാനിക്കുക.
