തിരു. - ദില്ലി(12625) ; 3.45 pm ന് വരുകയും 3.50 pm ന് പുറപ്പെടുകയും ചെയ്യും. ദില്ലി- തിരു (12626) ; 09.55 am ന് വരുകയും 10.00 am ന് പുറപ്പെടുകയും ചെയ്യും

കൊച്ചി: തിരുവനന്തപുരം - ദില്ലി- തിരുവനന്തപുരം കേരള എക്സ്പ്രസ്സ് മെയ് ഒന്‍പത് മുതല്‍ എറണാകുളം ടൗണ്‍ (നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തും. തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിന്‍ എറണാകുളം ജംഗ്ഷനിലാണ് ( സൗത്ത്) നിറുത്തുന്നത്. എന്നാല്‍ ദില്ലിക്ക് പോകുന്ന ട്രെയിന്‍ നോര്‍ത്തിലാണ് നിറുത്തുന്നത്. ഇത് അനേകം യാത്രക്കാരെയാണ് ദിവസവും ബുദ്ധിമുട്ടിക്കുന്നത്. എന്നാല്‍ ഇനിമുതല്‍ എറണാകുളം നോര്‍ത്തില്‍ രണ്ട് വശത്തേക്കും കേരള എക്സ്ര്പസ്സ് നിറുത്തും.

എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനിലെ സമയക്രമം:

തിരു. - ദില്ലി(12625) ; 3.45 pm ന് വരുകയും 3.50 pm ന് പുറപ്പെടുകയും ചെയ്യും. ദില്ലി- തിരു (12626) ; 09.55 am ന് വരുകയും 10.00 am ന് പുറപ്പെടുകയും ചെയ്യും