ഇനി വേണ്ടത് പുതിയ കേരളം. നമുക്ക് വെല്ലുവിളികളുണ്ട്, അതിനൊപ്പം സാധ്യതകളും. നവകേരള നിർമ്മാണത്തിനായി നമുക്ക് സർക്കാരിനൊപ്പം ഒരുമിച്ചു നിൽക്കാം. ക്രിയാത്മക ചർച്ചകൾക്കും നിർദ്ദേശങ്ങൾക്കും വിമർശനങ്ങള്‍ക്കുമായി ഏഷ്യാനെറ്റ് ന്യൂസ് നാളെ എട്ടു മണിക്കൂർ പ്രക്ഷേപണ സമയം നീക്കിവയ്ക്കുകയാണ്.

ഇനി വേണ്ടത് പുതിയ കേരളം. നമുക്ക് വെല്ലുവിളികളുണ്ട്, അതിനൊപ്പം സാധ്യതകളും. നവകേരള നിർമ്മാണത്തിനായി നമുക്ക് സർക്കാരിനൊപ്പം ഒരുമിച്ചു നിൽക്കാം. ക്രിയാത്മക ചർച്ചകൾക്കും നിർദ്ദേശങ്ങൾക്കും വിമർശനങ്ങള്‍ക്കുമായി ഏഷ്യാനെറ്റ് ന്യൂസ് നാളെ എട്ടു മണിക്കൂർ പ്രക്ഷേപണ സമയം നീക്കിവയ്ക്കുകയാണ്. രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പുതിയ കേരളത്തെക്കുറിച്ച് വിവിധ തുറകളിൽ നിന്നുള്ള വിദഗ്ധാഭിപ്രായങ്ങൾ ഞങ്ങൾ ചേർത്തുവയ്ക്കുന്നത്.

വികസന സങ്കൽപ്പം, സർക്കാർ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, വ്യവസായ മേഖല, കാർഷിക, ചെറുകിട മേഖലകളുടെ നവോദ്ധാനം, ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകൾക്കായി രൂപപ്പെടുത്തേണ്ട പ്രവർത്തന പദ്ധതികൾ, ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളിലേക്ക് തിരിഞ്ഞുനോട്ടം, ഫണ്ടിംഗ് സാധ്യതകൾ, സഹായധന, വിഭവ സമാഹരണം തുടങ്ങി വിവിധ മേഖലകളെപ്പറ്റി 'പുതിയ കേരളം' വിശദമായി ചർച്ച ചെയ്യും. മന്ത്രിമാരും ഉദ്യോഗസ്ഥരും വിദഗ്ധരും ചർച്ചയിൽ പങ്കെടുക്കും. പ്രേക്ഷകർക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങൾ വഴി ഞങ്ങളെ അറിയിക്കാം.

ദുരിതകാലത്ത് ചേർത്തുവച്ച കൈകൾ പുതിയ കേരള നിർമ്മാണത്തിനായി നമുക്ക് കൂടുതൽ കരുത്തോടെ ചേർത്തുപിടിക്കാം.