പ്രളയവുമായി ബന്ധപ്പെട്ട് നിരവധി പൊതുതാൽപര്യ ഹർജികൾ വരുന്ന സാഹചര്യത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചു. ഇത്തരം ഹർജികളിൽ കോടതിയെ സഹായിക്കുന്നതിനാണിത്. അഡ്വ ജേക്കബ് അലക്സിനെ അമിക്കസ് ക്യൂരിയായി ഡിവിഷൻ ബെഞ്ച് നിയമിച്ചു.
കൊച്ചി: പ്രളയവുമായി ബന്ധപ്പെട്ട് നിരവധി പൊതുതാൽപര്യ ഹർജികൾ വരുന്ന സാഹചര്യത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചു. ഇത്തരം ഹർജികളിൽ കോടതിയെ സഹായിക്കുന്നതിനാണിത്. അഡ്വ ജേക്കബ് അലക്സിനെ അമിക്കസ് ക്യൂരിയായി ഡിവിഷൻ ബെഞ്ച് നിയമിച്ചു.
പ്രളയ ദുരിതാശ്വാസ തുക മറ്റൊന്നിനും ഉപയോഗിക്കില്ലെന്ന് സർക്കാർ ഇന്ന് വീണ്ടും കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിഥിയിലേക്കാണ് തുക വരുന്നതെങ്കിലും ഇത് പ്രത്യേക കണക്കായി സൂക്ഷിക്കും. നൂറു വർഷത്തിനുളളിലെ ഏറ്റവും വലിയ പ്രളയമാണുണ്ടായതെന്നും സർക്കാർ സ്വീകരിക്കുന്നത് സ്വോഭാവിക നടപടികളാണെന്നും ഹൈക്കോടതി പറഞ്ഞു.
