മഹാപ്രളയത്തിൽ വിദേശ സഹായം വാങ്ങണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. വിദേശസഹായം സ്വീകരിക്കണോയെന്നത് കേന്ദ്ര സർക്കാരിന്‍റെ വിദേശ നയത്തിന്‍റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞു.
കൊച്ചി: മഹാപ്രളയത്തിൽ വിദേശ സഹായം വാങ്ങണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. വിദേശസഹായം സ്വീകരിക്കണോയെന്നത് കേന്ദ്ര സർക്കാരിന്‍റെ വിദേശ നയത്തിന്‍റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞു.
നയപരമായ ഇത്തരം കാര്യങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ല. വിദേശ സഹായം ലഭ്യമാക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹർജിയാണ് ഹൈക്കോടതി തളളിയത്. വിദേശ സഹായം ലഭ്യമാകും എന്നതിന് ഹർജിക്കാരന്‍റെ പക്കൽ തെളിവൊന്നുമില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു
