കഴിഞ്ഞ കുറച്ച് ദിവസമായി പ്രളയകെടുതിയില്‍പെട്ടവരെ പഴയ ജീവിതത്തിലേക്ക് കരകയറ്റുന്നതിനായുളള ശ്രമത്തിലാണ് കേരളം.പല നാട്ടില്‍ നിന്നും സഹായങ്ങള്‍ ക്യാമ്പുകളിലെത്തി. ദുരിത ബാധിതര്‍ക്ക് ആവശ്യമുള്ള സാധനങ്ങളുമായി കേരളം ഒരുമിച്ചുനിന്നു. ക്യാമ്പുകളിലെത്തുന്ന സാധനങ്ങളുടെ ഉള്ളില്‍ എന്തെന്ന് കൃത്യമായ സൂചന ഇല്ലാത്തതിനാൽ സഹായ സാമഗ്രികളുടെ തരംതിരിക്കൽ പ്രയാസമാകുന്നു. ഈ സാഹചര്യത്തിൽ ഐ ഐ എം കോഴിക്കോട് വിദ്യാർഥികൾ അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചു ഇതിനൊരു കളർ കോഡ് ഉണ്ടാക്കിയിരിക്കുന്നു. 

കഴിഞ്ഞ കുറച്ച് ദിവസമായി പ്രളയകെടുതിയില്‍പെട്ടവരെ പഴയ ജീവിതത്തിലേക്ക് കരകയറ്റുന്നതിനായുളള ശ്രമത്തിലാണ് കേരളം. ഇതിനായി നിരവധി ദുരിതാശ്വാസ ക്യാമ്പുകളാണ് കേരളത്തില്‍ രൂപപ്പെട്ടത്. ജാതി, മത, രാഷ്ട്രീയം ഇല്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഇവ എത്തിക്കാനായി യുവതലമുറയടക്കം മുന്നില്‍ തന്നെയുണ്ടായിരുന്നു. പല നാട്ടില്‍ നിന്നും സഹായങ്ങള്‍ ക്യാമ്പുകളിലെത്തി. ദുരിത ബാധിതര്‍ക്ക് ആവശ്യമുള്ള സാധനങ്ങളുമായി കേരളം ഒരുമിച്ചുനിന്നു. 

ക്യാമ്പുകളിലെത്തുന്ന സാധനങ്ങളുടെ ഉള്ളില്‍ എന്തെന്ന് കൃത്യമായ സൂചന ഇല്ലാത്തതിനാൽ സഹായ സാമഗ്രികളുടെ തരംതിരിക്കൽ പ്രയാസമാകുന്നു. ഈ സാഹചര്യത്തിൽ ഐ ഐ എം കോഴിക്കോട് വിദ്യാർഥികൾ അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചു ഇതിനൊരു കളർ കോഡ് ഉണ്ടാക്കിയിരിക്കുന്നു. ഓരോ സാധനങ്ങളുടെ പൊതിയില്‍ അതാത് നിറത്തിലുളള സ്റ്റിക്കറോ നമ്പരോ ഉപയോഗിക്കാം. കേരളത്തിന് പുറത്തുനിന്നു അയക്കുന്നവർ ഇത് പാലിക്കുന്നത് വളരെ നല്ലതായിരിക്കും. 

ഉടന്‍ കഴിക്കാന്‍ പറ്റുന്ന ഭക്ഷണസാധനങ്ങള്‍ക്ക് മഞ്ഞ നിറം ഉപയോഗിക്കാം. മരുന്നുകള്‍ക്ക് പച്ച, വസ്ത്രം- ചെരുപ്പ് എന്നിവയ്ക്ക് നീല, വ്യക്തി ശുചിത്വത്തിനുളള സാധനങ്ങള്‍ക്ക് കറുപ്പ് ഉപയോഗിക്കാം, കീടനാശിനിക്ക് ചുവപ്പ്, ശിശു സംരക്ഷണത്തിനുളളവയ്ക്ക് വെളള നിറവും ഉപയോഗിക്കാം.