പ്രളയത്തില്‍ പറവൂര്‍ കുത്തിയതോടില്‍ പള്ളികെട്ടിടം ഇടിഞ്ഞ് കാണാതായവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. കുത്തിയതോട് സെന്റ് സേവ്യേഴ്‌സ് പള്ളിമേട ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
കൊച്ചി: പ്രളയത്തില്‍ പറവൂര്‍ കുത്തിയതോടില്‍ പള്ളികെട്ടിടം ഇടിഞ്ഞ് കാണാതായവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. കുത്തിയതോട് സെന്റ് സേവ്യേഴ്‌സ് പള്ളിമേട ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
കൊച്ചൗസേപ്പ്, ജോമോന്‍, പൗലോസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച കണ്ടെടുത്തത്. ഒരാളെ തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ ദിവസവും ഇവിടെ നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതോടെയിവിടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. പനയ്ക്കല്‍ ജെയിംസ്, ശൗരിയാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്. ശക്തമായ വെള്ളക്കെട്ടില്‍ കുതിര്‍ന്ന പള്ളിമേട ഇവരുടെ മേലെക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.
