വീട് വൃത്തിയാക്കി ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ ചേലയാറിൽ ഒഴുക്കിൽപ്പെട്ട രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കിട്ടി.
ആലപ്പുഴ: വീട് വൃത്തിയാക്കിയതിനുശേഷം ചങ്ങനാശേരിയിലെ ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ ചേലയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കിട്ടി. ആലപ്പുഴ വെളിയനാട് സ്വദേശി മുല്ലശേരി ലിബിൻ ബാബുവിന്‍റെ മൃതദേഹമാണ് കാവാലത്തു നിന്ന് കിട്ടിയത്.
വെളിയനാട് കേസറിയാ പള്ളിക്ക് സമീപം വ്യാഴാഴ്ചയാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്. ലിബിന്‍റെ പിതൃസഹോദരന്‍റെ മകൻ ടിബിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
