മൂന്ന് മണിക്ക് ഫേസ്ബുക്ക് ലൈവിലെത്തിയാണ് കളക്‌ടര്‍ ഇക്കാര്യമറിയിച്ചത്. ഇതോടെയാണ് പരിഭ്രാന്തിയിലായ ജനങ്ങള്‍ക്ക് സമാധാനമായത്.

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് കക്കി ഡാമിനോട് അനുബന്ധമായുള്ള ആനത്തോട് അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി. ശബരിഗിരി പദ്ധതി പ്രദേശത്ത് കനത്ത മഴ പെയ്‌തതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ 15 സെ.മി ഉയര്‍ത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പമ്പയുടെ തീരത്തുള്ള പഞ്ചായത്തുകളില്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് രാത്രി മൂന്ന് മണിയോടെ ഫേസ്ബുക്ക് ലൈവിലെത്തി കലക്‌ടര്‍ ജനങ്ങളുടെ ആശങ്കയകറ്റിയത്. ജനങ്ങള്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.