ദുരന്തനിവാരണത്തിന്‍റെ ചുമതലയുണ്ടായിരുന്ന 42 ഉന്നത ഉദ്യോഗസ്ഥരെ ഡിജിപി പ്രത്യേകം ആദരിക്കുന്നതില്‍ പൊലീസ് സംഘടനകള്‍ക്ക് അമര്‍ഷം. ദുരന്തനിവാരണത്തിനായി കഷ്ടപ്പെട്ട പൊലീസുകാർക്ക് അംഗീകരമില്ലെന്നാണ് ഉയരുന്ന ആരോപണം.
തിരുവനന്തപുരം: ദുരന്തനിവാരണത്തിന്‍റെ ചുമതലയുണ്ടായിരുന്ന 42 ഉന്നത ഉദ്യോഗസ്ഥരെ ഡിജിപി പ്രത്യേകം ആദരിക്കുന്നതില്‍ പൊലീസ് സംഘടനകള്‍ക്ക് അമര്‍ഷം. ദുരന്തനിവാരണത്തിനായി കഷ്ടപ്പെട്ട പൊലീസുകാർക്ക് അംഗീകരമില്ലെന്നാണ് ഉയരുന്ന ആരോപണം.
ദാസ്യപണി വിവാദത്തില്‍ അകപ്പെട്ട എഡിജിപി സുധേഷ് കുമാറിനും ഡെപ്യൂട്ടി കമാണ്ടന്റെ പി.വി.രാജുവും അനുമോദന പട്ടികയിലുണ്ട്. രക്ഷാപ്രവർത്തനം നടത്തിയ ഡിവൈഎസ്പിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും തഴഞ്ഞുവെന്നാണ് ആക്ഷേപം.
