ചരിത്രത്തിലെ വിനാശികാരിയായ പ്രളയത്തില്‍ മുങ്ങിയിട്ടും കേരളത്തെ അവഗണിച്ച മോദി സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷന്‍റെ വിമര്‍ശനം.
ദില്ലി: ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ പ്രളയത്തെ നേരിടുന്ന കേരളത്തിന് 100 കോടി മാത്രം ധനസഹായം പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷന്‍. വിദേശയാത്രകള്‍ക്ക് 1484 കോടി, പരസ്യങ്ങള്‍ക്ക് 4300 കോടി, ശിവജി പ്രതിമയ്ക്ക് 3600 കോടി, പട്ടേല്‍ പ്രതിമയ്ക്ക് 2989 കോടി, കുംഭമേളയ്ക്ക് 4200 കോടി, എന്നാല്‍ കേരളത്തിന് 100 കോടി മാത്രമേയുള്ളൂ എന്നാണ് ഭൂഷന്‍റെ രൂക്ഷ വിമര്‍ശനം.
മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നൂറിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടും ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് 91 പേര്‍ മരിച്ചു. ലക്ഷക്കണക്കിന് പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി. പതിനായിരക്കണക്കിന് ആളുകള്‍ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും പലയിടങ്ങളിലും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
