എറണാകുളം, തൃശൂർ, കണ്ണൂർ, ഇടുക്കി എന്നിവിടങ്ങളിലാണ് സംഘം ഇന്നെത്തുക. 24ാം തീയതി വരെ നീളുന്ന സന്ദർശനത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ നേരിട്ടെത്തി പ്രളയക്കെടുതി വിലയിരുത്തും

തിരുവനന്തപുരം: പ്രളയക്കെടുതി വിലയിരുത്താനുള്ള കേന്ദ്രസംഘത്തിന്റെ സന്ദർശനത്തിന് ഇന്ന് തുടക്കം.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി ബി ആർ ശർമ്മയുടെ നേതൃത്വത്തിൽ ഉള്ള സംഘം ഇന്ന് സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. 

Add Asianetnews as a Preferred SourcegooglePreferred

എറണാകുളം, തൃശൂർ, കണ്ണൂർ, ഇടുക്കി എന്നിവിടങ്ങളിലാണ് സംഘം ഇന്നെത്തുക. 24ാം തീയതി വരെ നീളുന്ന സന്ദർശനത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ നേരിട്ടെത്തി പ്രളയക്കെടുതി വിലയിരുത്തും.

വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലുളള ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിനൊപ്പം ജില്ലാ കളക്ടർ ,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പ്രളയബാധിത പ്രദേശങ്ങളിലെത്തും.ഇത് രണ്ടാം തവണയാണ് നാശനഷ്ടം വിലയിരുത്താനുള്ള കേന്ദ്രസംഘം കേരളത്തിലെത്തുന്നത്.