Asianet News MalayalamAsianet News Malayalam

ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകുന്നു

പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകുന്നു. ദീർഘദൂര ട്രെയിൻ സർവീസ് പുനസ്ഥാപിച്ചു.  28 പാസഞ്ചർ ട്രെയിനുകൾ നാളെ മുതൽ സർവീസ് പുനരാരംഭിക്കും.

kerala flood train service reopened
Author
Kochi, First Published Aug 20, 2018, 9:11 AM IST

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം സാധാരണഗതിയിലാകുന്നു. ദീർഘദൂര ട്രെയിൻ സർവീസ് പുനഃസ്ഥാപിച്ചു.  28 പാസഞ്ചർ ട്രെയിനുകൾ നാളെ മുതൽ സർവീസ് പുനരാരംഭിക്കും. കൂടാതെ ഷൊര്‍ണൂർ- എറണാകുളം പാതയിൽ ട്രെയിൻ സർവീസ് പുനഃസ്ഥാപിച്ചു. 

എറണാകുളം കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചിരുന്നു. പാലക്കാടുനിന്നു കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ടായിരുന്നു. കൂടാതെ തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കും സര്‍വീസുണ്ട്. 

Follow Us:
Download App:
  • android
  • ios