മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത ചങ്ങരംകുളം ടൗണിലുള്ള പര്‍പ്പില്‍ വസ്ത്രാലയം പത്ത് ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ കൈമാറി. സ്ഥാപനയുടമകളായ യുവാക്കള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ കയ്യടി...
മലപ്പുറം: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഏവരും. ഇതിന് വലിയ സഹായസഹകരണങ്ങളാണ് വിവിധ കോണുകളില്‍നിന്ന് വരുന്നത്. ഇത്തരത്തില്‍ മാതൃകാപരമായ സേവനത്തിലൂടെ ശ്രദ്ധേയമായിരിക്കുകയാണ് മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത ചങ്ങരംകുളം ടൗണിലുള്ള ഒരു കൂട്ടം യുവാക്കളുടെ സ്ഥാപനം.
ചങ്ങരംകുളം ടൗണിലുള്ള പര്‍പ്പില്‍ വസ്ത്രാലയം പത്ത് ലക്ഷം രൂപയുടെ മുന്തിയ വസ്ത്രങ്ങളാണ് വിവിധ സ്ഥലങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് നല്‍കിയത്. സ്ഥാപനയുടമകളായ യുവാക്കള്‍ക്ക് വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ചങ്ങരംകുളം പട്ടണത്തിലെ മറ്റ് കച്ചവടക്കാരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ധാരാളം സഹായങ്ങളെത്തിക്കുന്നുണ്ട്.
