മഹാപ്രളയത്തില്‍ കേരളം മുങ്ങുമ്പോള്‍ സഹായഹസ്തവുമായി ഏഷ്യാനെറ്റ് ന്യൂസും. വെള്ളപ്പൊക്കബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഹെല്‍പ്പ് ഡെസ്കിന് കൈമാറാം.
തിരുവനന്തപുരം: മഹാപ്രളയത്തില്‍ കേരളം മുങ്ങുമ്പോള്‍ സഹായഹസ്തവുമായി ഏഷ്യാനെറ്റ് ന്യൂസും. വെള്ളപ്പൊക്കബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഹെല്‍പ്പ് ഡെസ്കിന് കൈമാറാം.
നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഉറപ്പുവരുത്തിയശേഷം ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ സെല്ലിന് കൈമാറും. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത്, കുടുങ്ങിക്കിടക്കുന്ന ആളുകളില്‍ ഒരാളുടെ പേര്, ബന്ധപ്പെടേണ്ട നമ്പര്‍, സ്ഥലം, എന്നീ വിവരങ്ങള്‍ ഞങ്ങള്‍ക്ക് എസ്എംഎസായി അയക്കുക.
SMS അയക്കേണ്ട ഫോര്‍മാറ്റ്
SOS<SPACE>പേര്<SPACE>സ്ഥലം<SPACE)
കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം
അയക്കേണ്ട നമ്പര്‍ 8606959595
