തൃശൂര്‍ ജില്ലയിൽ 286 ക്യാമ്പുകൾ; ദുരിതാശ്വാസ പ്രവർത്തനം സജീവം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 17, Aug 2018, 7:05 AM IST
kerala floods more relief camps in thrissur
Highlights

കനത്ത മഴ തുടരുന്ന തൃശൂർ ജില്ലയിൽ വെളളിയാഴ്ച (ആഗസ്റ്റ് 17 ) രാവിലെ അതിരാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മൂന്നു ഹെലിക്കോപ്റ്ററുകൾ,40 ബോട്ടുകൾ, പതിനൊന്ന് അംഗ എൻ ഡിആർ എഫ് പ്രവർത്തകർ, റവന്യൂ ,പോലീസ്, ഫയർഫോഴ്സ് എന്നിവർ സംയുക്തമായിട്ടാണ് ചാലക്കുടി മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുക. 

തൃശൂർ: കനത്ത മഴ തുടരുന്ന തൃശൂർ ജില്ലയിൽ വെളളിയാഴ്ച (ആഗസ്റ്റ് 17 ) രാവിലെ അതിരാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.  മൂന്നു ഹെലിക്കോപ്റ്ററുകൾ,40 ബോട്ടുകൾ, പതിനൊന്ന് അംഗ എൻ ഡിആർ എഫ് പ്രവർത്തകർ, റവന്യൂ ,പോലീസ്, ഫയർഫോഴ്സ് എന്നിവർ സംയുക്തമായിട്ടാണ് ചാലക്കുടി മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുക. 

തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 286 ക്യാമ്പുകള്‍ പ്രവർത്തിക്കുന്നു. 8362 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. 26672 പേർആകെ വരും. കൊടുങ്ങല്ലൂർ താലൂക്കിൽ 30 ക്യാമ്പുകളിലായി 2284 കുടുംബങ്ങളുണ്ട്. ആകെ അംഗങ്ങൾ 7606. ചാവക്കാട് 52 ക്യാമ്പുകളിലായി 1113 കുടുംബങ്ങൾ .അംഗസംഖ്യ 3508' ചാലക്കുടിയിൽ 37 ക്യാമ്പുകൾ പ്രവർത്തിക്കുന്നു.1253 കുടുംബങ്ങൾ .3589 അംഗങ്ങൾ. മുകന്ദപുരത്ത് 62 ക്യാമ്പുകൾ 792 കുടുംബങ്ങൾ 2310 അംഗങ്ങൾ. തൃശൂരിൽ 92 ക്യാമ്പുകൾ,2814 കുടുംബങ്ങൾ 93 12 അംഗങ്ങൾ. കുന്നംകുളത്ത് 11 ക്യാമ്പുകൾ 97 കുടുംബങ്ങൾ,331 അംഗങ്ങൾ, തലപ്പിള്ളിയിൽ രണ്ടു ക്യാമ്പുകളിൽ ഒമ്പതു കുടംബങ്ങളിലായി 16 പേരുണ്ട്.

ആറു മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന്  ജില്ലാ കളക്റ്റർ ടി വി അനുപമ അറിയിച്ചിരുന്നു.  മെഡിക്കൽ ടീം ആവശ്യമായ മരുന്നുകളുമായി ഇവരോടൊപ്പമുണ്ടാകും. ഭക്ഷണം, വെളളം, തുടങ്ങിയവ കരുതും. ദുരിതാശ്വാസ ക - പ്രവർത്തനങ്ങൾക്കായി കെ.എസ്.ആർ.ടിസി 10 ബസുകൾ ഒരുക്കും.ഹാം റേഡിയോയും സഹായത്തിനുണ്ടാകും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ എല്ലാവരും സഹായിക്കണമെന്ന് ജില്ലാ കളക്റ്റർ അഭ്യർത്ഥിച്ചു.യോഗത്തിൽ പോലീസ്, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ സന്നിഹിതരായി.

 

loader