രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സംഘം എത്തുന്നു. ദേശീയ ദുരന്ത നിവാരണ സേന ടീമുകളുടെ എണ്ണം 55 ആയി. 3 ടീമുകൾ കൂടി ഇന്നെത്തും. കൂടുതൽ ബോട്ടുകൾ അർദ്ധസൈനിക വിഭാഗങ്ങൾ എത്തിക്കും.

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സംഘം എത്തുന്നു. ദേശീയ ദുരന്ത നിവാരണ സേന ടീമുകളുടെ എണ്ണം 55 ആയി. 3 ടീമുകൾ കൂടി ഇന്നെത്തും. കൂടുതൽ ബോട്ടുകൾ അർദ്ധസൈനിക വിഭാഗങ്ങൾ എത്തിക്കും. 7000 പേരെ എൻഡിആർഎഫ് മാത്രം രക്ഷിച്ചു എന്ന് ഡിജി സഞ്ജയ്കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്നലെ പകല്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്നും മാത്രമായി 82442 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് രക്ഷപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 70,085 കുടുംബങ്ങളില്‍ നിന്നും 3,14,920 ല്‍ അധികം പേര്‍ കഴിയുന്നു എന്നാണ് വിവരം. 

അതേസമയം, സംസ്ഥാനത്ത് മഴ കുറഞ്ഞ സാഹചര്യത്തില്‍ പല ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. എറണാകുളത്തും ഇടുക്കിയിലും മാത്രമാണ് റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നത്.