മുംബൈ: പുതുകേരള നിർമ്മാണത്തിന് ആവശ്യമാകുന്ന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാനാണ് പ്രഥമ പരിഗണനയെന്ന് സംസ്ഥാനം നിയോഗിച്ച കൺസൾട്ടിംഗ് കമ്പനി കെപിഎംജി. വിവാദങ്ങളോട് പ്രതികരിക്കാനില്ല. പരിസ്ഥിതി സൗഹൃദമാകും മാർഗ്ഗനിർദ്ദേശങ്ങളെന്നും കെപിഎംജി കമ്പനിയുടെ ഇന്ത്യയിലെ മേധാവികളിൽ ഒരാളായ സച്ചിൻ മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സംസ്ഥാന സർക്കാരിന്‍റെ നയങ്ങളിൽ ഇടപെടാതെ കേരള പുനര്‍നിര്‍മ്മാണത്തിനുള്ള പദ്ധതി രൂപീകരണത്തിലാണ്  കെപിഎംജി ശ്രദ്ധിക്കുക എന്ന് സച്ചിന്‍ മേനോന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  കേരളത്തിന്‍റെ പരിസ്ഥിതിയ്ക്ക് അനൂകൂലമായ വികസനപ്രവ‍ർത്തനങ്ങൾക്കായിരിക്കും മൂൻതുക്കം 
മുൻപും കേരളത്തെ സഹായിച്ചിട്ടുണ്ട്. കമ്പനിയുടെ നയപരമായ തീരുമാനമാണ് സർക്കാരിനുള്ള സൗജന്യ കൺസ‌ൾട്ടിംഗ്.

കെപിഎംജിയെ ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവിശ്യപ്പെട്ടു. എന്തായിരിക്കും കെപിഎംജിയുടെ റോൾ എന്നതിൽ ചർച്ചകൾ ഉയർന്നു കഴിഞ്ഞു. പക്ഷേ ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾളോടും വിവാദങ്ങളും പ്രതികരിക്കാനില്ല. നാശ നഷ്ടങ്ങളുടെ കണക്കെടുത്ത് അന്താരാഷ്ട്ര ഏജൻസികൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിൽ, നിലവിൽ  സർക്കാ‍ർ വകുപ്പുകളെ സഹായിക്കുന്നുണ്ട്. 

കൂടുതൽ പഠനങ്ങൾക്ക് ശേഷമേ കേരളത്തിലെ പദ്ധതി നടത്തിപ്പിന് എത്രകാലം വേണ്ടിവരുമെന്ന് പറയാനാകൂ എത്രകാലം കൺസൾട്ടൻസിയായ തുടരേണ്ടി വരുമെന്ന്  ഇപ്പോൾ പറയനാകില്ലെന്നു കെപിഎംജി വ്യക്തമാക്കി.