ആരാധകരുടെ മത്സരവേശത്തിന് തുടക്കമിട്ട് കേരളത്തിലെ അര്‍ജന്റീന ആരാധകരും ബ്രസീല്‍ ആരാധകരും അവരുടെ ഔദ്യോഗിക തീം സോംഗ് പുറത്തിറക്കി.

മലപ്പുറം: ലോകകപ്പ് ഫുട്ബോളിന് പന്തുരുളാന്‍ പത്ത് ദിവസങ്ങള്‍ കൂടിയുണ്ടെങ്കിലും കേരളത്തിലെ ഫുട്ബോള്‍ ആവേശത്തിന് കിക്കോഫായി. ആരാധകരുടെ മത്സരവേശത്തിന് തുടക്കമിട്ട് കേരളത്തിലെ അര്‍ജന്റീന ആരാധകരും ബ്രസീല്‍ ആരാധകരും അവരുടെ ഔദ്യോഗിക തീം സോംഗ് പുറത്തിറക്കി. ഇരു ടീമുകളുടെയും ആരാധക കൂട്ടായ്മ ഫേസ്ബുക്കില്‍ പങ്കുവെച്ച തീം സോംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ജിംഗ ബീറ്റ്സ് എന്ന പേരിലാണ് ബ്രസീല്‍ ആരാധകര്‍ തീം സോംഗ് പുറത്തിറക്കിയിരിക്കുന്നത്.

കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഫുട്ബോള്‍ ആവേശമാണ് ബ്രസീലിന്റെ തീം സോംഗില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നതെങ്കില്‍ അര്‍ജന്റീനയുടെയും മെസിയുടെയും ഗ്രൗണ്ടിലെ സുവര്‍ണനിമിഷങ്ങളാണ് അര്‍ജന്റീന ആരാധകര്‍ ദൃശ്യങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നിനാണ് ബ്രസീല്‍ ആരാധകര്‍ തീം സോംഗ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

അര്‍ജന്റീന ഫാന്‍സ് ജൂണ്‍ രണ്ടിനും. ബ്രസീല്‍ ആരാധകരുടെ വീഡിയോക്ക് ഇതുവരെ 3500ല്‍പരം ഷെയറുകളും 89000 വ്യൂസും ലഭിച്ചുവെങ്കില്‍ അര്‍ജന്റീന ആരാധകരുടെ വീഡിയോക്ക് 4500ല്‍പരം ഷെയറും ഒരു ലക്ഷത്തി പതിനായിരം വ്യൂസും ഉണ്ട്.