മിനിലോകകപ്പാണെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല നൈനാന്‍വളപ്പിലെ കാല്‍പന്ത് മാമാങ്കത്തിന്.

കോഴിക്കോട്: ജര്‍മ്മനിയെ അട്ടിമറിച്ച് സ്‌പെയിനിന് ലോക കിരീടം.കളി റഷ്യയിലല്ല.കോഴിക്കോട് നൈനാന്‍ വളപ്പിലെ മിനി ലോകകപ്പിലാണ് ജര്‍മ്മനിയെ തകര്‍ത്ത് സ്‌പെയിന്‍ കപ്പുയര്‍ത്തിയത്. മിനിലോകകപ്പാണെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല നൈനാന്‍വളപ്പിലെ കാല്‍പന്ത് മാമാങ്കത്തിന്.

അര്‍ജന്റീന, ബ്രസീല്‍, ജര്‍മ്മനി, സ്‌പെയിന്‍ തുടങ്ങി വന്പന്‍മാരായ എട്ട് ടീമുകളുടെ ആരാധകരാണ് കളത്തിലിറങ്ങിയത്.

ഒരു ടീമില്‍ 5 പേര്‍. രണ്ടടി മാത്രം ഉയരമുള്ള ഗോള്‍പോസ്റ്റ്. നൈനാന്‍വളപ്പിലെ മിനി ഫുഡ്ബോള്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കുക എന്ന ആവശ്യവുമുണ്ട് മിനി ലോകകപ്പിന് പുറകില്‍.

കനത്തപോരാട്ടത്തിനൊടുവില്‍ ഫൈനലില്‍ ജര്‍മ്മനിയും സ്‌പെയിനും നേര്‍ക്കുനേര്‍. ജര്‍മ്മനിയെ എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സ്‌പെയിന്‍ കിരീടം ചൂടി.