ഇതിനുള്ള ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായെന്നും മന്ത്രി അറിയിച്ചു. നിയമം അനുശാസിക്കുന്ന തരത്തില്‍ അപകടകാരികളായ നായ്ക്കളെ പ്രത്യേക മരുന്ന് കുത്തിവെച്ചായിരിക്കും കൊല്ലുന്നത്.

നായ്ക്കളെ കൊല്ലുന്നതിനുള്ള പണം വരുന്ന പ്ലാന്‍ ഫണ്ടില്‍ വകയിരുത്തണം. അത് മതിയാവാതെ വരികയാണെങ്കില്‍ ബജറ്റില്‍ പ്രത്യേക തുക വകയിരുത്തും. നായ്ക്കളെ നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുന്ന കാര്യവും പരിഗണനയിലാണ്. വെറ്റിനറി മെഡിസിന്‍ വിദ്യാര്‍ത്ഥികളുടെ കോഴ്‍സിന്റെ അവസാന വര്‍ഷം സ്റ്റൈപന്റ് നല്‍കി ഇതിന് ഉപയോഗിക്കാന്‍ കഴിയുമോ എന്ന് അതത് സ്ഥാപന മേധാവികളുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.