തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വായ്പ തിരിച്ചടവ് സഹായ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. ഒമ്പത് ലക്ഷം രൂപവരെ വായ്പയെടുത്തവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 216 ഏപ്രില്‍ മാസത്തെ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 900 കോടിരൂപ ചെലവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി ഭീഷണിയിലാകുന്ന നിരവധി പേര്‍ക്ക് സഹായകമാകുന്നതാണ് പുതിയ പദ്ധതി. വായ്പാ കാലാവധി കഴിഞ്ഞാല്‍ നാല് വര്‍ഷത്തിനകം തിരിച്ചടവ് പൂര്‍ത്തിയാക്കാനാണ് സഹായം.. ഒന്‍പത് ലക്ഷം വരെ വായ്പയെടുത്തവര്‍ക്കാണ് ആനുകൂല്യം. വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ താഴെയാകണം. ഭിന്ന ശേഷിക്കാരാണെങ്കില്‍ വരുമാന പരിധി ഒന്‍പത് ലക്ഷമാണ് . ഉദാഹരണത്തിന് ഒന്‍പത് ലക്ഷം രൂപ വായ്പയെടുത്ത വിദ്യാര്‍ത്ഥി. തിരിച്ചടവ് കാലാവധിയെ നാലായി വിഭജിക്കും . ആദ്യ വര്‍ഷം അടക്കേണ്ട തുകയുടെ 90 ശതമാനവും രണ്ടാവര്‍ഷം 75 ശതമാനവും മൂന്നാം വര്‍ഷം 50 ശതമാനവും നാലാം വര്‍ഷം 25 ശതമാനവും സര്‍ക്കാര്‍ നല്‍കി വാര്‍പ പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യം . നാല് ലക്ഷം രൂപ വരെയ വായ്പയെടുത്ത കുട്ടികള്‍ 40 ശതമാനം തുകയും 2016 മാര്‍ച്ച് ന് മുന്‍പ് അടച്ചു കഴിഞ്ഞെങ്കില്‍ അടച്ചു കഴിഞ്ഞെങ്കില്‍ ബാക്കി 60 ശതമാനവും സര്‍ക്കാര്‍ അടക്കും. 2016 ഏപ്രില്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യം പദ്ധതിക്കുണ്ടാകും. ആകെ 900 കോടിരൂപ വായ്പ തിരിച്ചടവിനായി സര്‍ക്കാര്‍ കണ്ടെത്തിവരും.