കൊച്ചി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പിണറായിയുടെ അഭിഭാഷകനും സിബിഐ അഭിഭാഷകനും ഹാജരാകാതിരുന്നതിനെ തുടർന്നാണ് കേസ് മാറ്റിയത്.
അതിനിടെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ആളൂര്‍ മുഖേനെ ഹൈക്കോടതിയില്‍ മറ്റൊരു ഹര്‍ജികൂടി സമര്‍പ്പിക്കപ്പെട്ടു.
