പത്തനംതിട്ട കക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ ജലനിരപ്പ് 980.00 മീറ്റർ കടന്നതിനാൽ രണ്ടാം ഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ശബരിഗിരി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ പത്തനംതിട്ടയിലെ കക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ ജലനിരപ്പ് 980.00 മീറ്റർ കടന്നതിനാൽ രണ്ടാം ഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ജലനിരപ്പ് 980.50 ആകുമ്പോൾ റെഡ് അലർട്ട് നൽകും.
ആനത്തോട് ഡാമിന്റെ ഷട്ടർ തുറക്കാനും സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുന്നതിനാൽ കക്കി ഡാമിന്റെ അനുബന്ധമായ ആനത്തോട് ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്. ഷട്ടർ തുറന്നാൽ അധികജലം ത്രിവേണി - പമ്പ വഴി പമ്പാനദിയിൽ എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടുന്നത്. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവരും തീർഥാടകരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
