അനാവശ്യ കേസുകളുമായി വരരുത് സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: അനാവശ്യ കേസുകളുമായി സർക്കാർ കോടതികളെ സമീപിക്കുന്നതിൽ ഹൈകോടതിക്ക് അതൃപ്തി. ഉദ്യോഗസ്ഥരടക്കം ബന്ധപ്പെട്ട എല്ലാവർക്കും വ്യവഹാര നയം സംബന്ധിച്ച അറിവ് നൽകുന്നതടക്കം വിവിധ വകുപ്പുകള് നയം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡിവിഷൻബെഞ്ച് നിര്ദ്ദേശിച്ചു. കോഴിക്കോട്ടെ വിദ്യാസദനം മോഡല് സ്കൂളിന് അംഗീകാരം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലെ സർക്കാറിന്റെ അപ്പീൽ പിൻവലിക്കാൻ അനുമതി നൽകിയാണ് കോടതിയുടെ നിരീക്ഷണം.
