കൊച്ചി: തിങ്കളാഴ്ച നടക്കാനിരിക്കുന്ന യുഡിഎഫ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ത്താലിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം . ജനങ്ങൾക്ക് ഹർത്താലിനെക്കുറിച്ച് ഭയമുണ്ടെന്നും ഭയം അകറ്റേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കോടതി വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജനങ്ങൾക്ക് സുരക്ഷ നൽകണം . ഹർത്താലിനെതിരായ സുപ്രീംകോടതി നിർദ്ദേശങ്ങൾ മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഹർത്താലിനെതിരെ ഹൈക്കോടതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
