മുൻകൂർ ജാമ്യാപേക്ഷ ജില്ലാകോടതി തള്ളിയ സാഹചര്യത്തിലാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു.

കൊച്ചി: ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത തൃശൂർ ജില്ലാ പ്രസിഡണ്ട് എ നാഗേഷ്, കൗൺസിലർ സമ്പൂർണ്ണ എന്നിവരെ അറസ്റ്റു ചെയ്യാനുള്ള പോലിസ് നടപടി ഹൈക്കോടതി തടഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാമജപ റാലിയിൽ പങ്കെടുത്ത 700 പേർക്കെതിരെ പോലിസ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു.